
ABOUT
രക്തദാനരംഗത്തെ പുതിയ കാല്‍ചുവട്
റെഡ് ഈസ് ബ്ലഡ് കേരള എന്ന ഈ കൂട്ടായ്മ്മ ജിതിൻ വി.കെ എന്ന മനുഷ്യ സ്നേഹിയുട ആശയത്തിൽ നിന്നും ഉണ്ടായതാണ് .
തുടർന്ന് ഈ ആശയം കണ്ണൂരിലെ കരുത്തരായ സഖാക്കളുമായി പങ്കുവെക്കുകയും ഈ കൂട്ടായ്മ്മക്ക് റെഡ് ഈസ് ബ്ലഡ് കേരള എന്ന പേര് നൽകുകയും ചെയ്തു . ഒരു നവമാധ്യമ കൂട്ടായ്മ്മയായ് തുടങ്ങി സംഘടനയെ പിന്നീട കേരള ഗവണ്മെന്റ്
സൊസൈറ്റി
രെജിസ്റ്ററേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചയ്തു.

(CMYK).jpg)
റെഡ് ഈസ് ബ്ലഡ് കേരള
ജീവകാരുണ്യ രക്തദാന രംഗത്തെ ശക്തമായ പ്രവർത്തന മികവോടെ മുന്നേറികൊണ്ടിരിക്കുന്ന റെഡ് ഈസ് ബ്ലഡ് കേരള 2016 ഡിസംബർ അവസാനത്തോടുകൂടി നിലവിൽ വന്ന RED IS BLOOD KERALA(RIBK) ഇന്ന് കേരത്തിലുടനീളം തനത് പ്രവർത്തനങ്ങൾ നടത്തി ജന ശ്രദ്ധ നേടികൊണ്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നേറികൊണ്ടിരിക്കുന്നു

VOLUNTEERS
കൂട്ടായ്മയിൽ ഇപ്പോൾ 250 ഓളം ഭാരവാഹികളും 80 ൽ അധികം ഗ്രൂപ്പുകളും 5000ത്തോളം മെമ്പർമാരുമാണ് ഉള്ളത്..
ഇന്ന് കേരളത്തിലെ 14 ജില്ലകളിലും,ജില്ലകളിലെ പ്രധാന ടൗണുകളിലും, കോളേജുകളിലും യൂണിറ്റുകളും,പ്രവാസ മേഖലകളിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്...

അനാഥാലയത്തിലും തെരുവിലും അലയുന്ന പാവങ്ങൾക്ക് വസ്ത്രദാനം
👚👕👖👗👚👕👖👗👚👕👗
ഓരോ ആഘോഷങ്ങൾക്കും നമ്മൾ നമ്മുടെ ബന്ധുക്കൾക്ക് നിരവധി വസ്ത്രങ്ങൾ സമ്മാനിക്കുക പതിവാണല്ലോ...
അക്കൂട്ടത്തിൽ നമ്മൾ ഓർക്കാതെ പോകുന്ന ഒന്നുണ്ട്...
ഒരു നല്ല വസ്ത്രത്തിനു നിവൃത്തിയില്ലാതെ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങൾ ആസ്വദിച്ചു, അതുപോലൊന്നു ഉടുക്കുവാൻ കൊതിയോടെ, വെറുംകൈയോടെ നെടുവീർപ്പിട്ടു നിൽക്കുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്... പഴകിയ തുണി ആവിശ്യം കഴിഞ്ഞാൽ കൂട്ടിയിട്ടു കത്തിച്ചു ശീലിച്ച നമുക്ക്, സമൂഹത്തിലെ അശരണരായവർക്ക് സമ്മാനിച്ചുകൂടെ ?
നിങ്ങളുടെ വീട്ടിലുള്ള ഉപയോഗ യോഗ്യമായ തുണികൾ, ഏതു പ്രായക്കാരുടേതുമാകട്ടെ.... നൽകുവാൻ നിങ്ങൾ തയാറാണോ ? എങ്കിൽ റെഡ് ഈസ് ബ്ലഡ് ചാരിറ്റബിൾ സൊസൈറ്റി നിങ്ങളോടൊപ്പമുണ്ട്.
ഒരു ഫോൺ വിളിയുടെ ദൂരത്തിൽ ഞങ്ങളുണ്ടാകും. നിങ്ങളുടെ മറുപടി കാതോർത്ത്...
തുണികൾ അലക്കി വൃത്തിയാക്കി ഞങ്ങളെ അറിയിക്കുമോ ? ഞങ്ങൾ അതിന് അർഹതപ്പെട്ടവരുടെ കൈകളിൽ ഭദ്രമായി എത്തിച്ചുകൊള്ളാം....
"Great things are done by a series of small things brought together"
Vincent Van Gogh

CONTACT US
Get in touch with RED IS BLOOD KERALA to discover more about our work and how to donate. We thank you for your support.






